Malayalam blog,kerala blog

logo img

KERALA AND BJP

nbook.in a4auto.com

      കുമ്മനം നടത്തുന്ന യാത്ര ഒരർത്ഥത്തിൽ നല്ലതാണു എന്നു ഞാൻ കരുതുന്നു. കേരളത്തെ മനസ്സിലാക്കാൻ ഒരു പക്ഷേ ബീ ജേ പി നേതാക്കൾക്കു ഇതു വഴി കഴിയും; അവർ കാര്യങ്ങൾ മനസ്സിലാക്കൻ താൽപര്യമുള്ളവരും അതിനു കഴിവുള്ളവരും ആണെങ്കിൽ. 

        കേരളം മറ്റൊരു ഭൂമികയാണു സുഹ്രുത്തുക്കളേ. ഇവിടെ നിങ്ങൾ ജാതിയും മതവും ഒന്നും കൊണ്ടു വന്നു ജനങ്ങളെ വിഭജിക്കാൻ സാദ്ധ്യമല്ല.  ഉത്തരേന്ത്യൻ സംസ്ഥാനനങ്ങളിൽ നിങ്ങൾ പരീക്ഷിച്ചു തൽക്കാലം വിജയിച്ച സൂത്ര വാക്യങ്ങൾ ഒന്നും ഇവിടെ നടപ്പില്ല. ബംഗാളിൽ നേട്ടം കൊയ്തു എന്നതു ഇവിടെ ഒരു പ്രസക്തമായ കാര്യവും അല്ല. ബംഗാൾ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ വകതിരിവു ഇല്ലാത്ത ഒരു പ്രദേശമാണു. അവരെ ജയിക്കാൻ പറ്റി എന്നതു കേരളത്തിനു ബാധകമല്ല.

          കേരളത്തിൽ ഇന്നു മുസ്ലീംകൾ 24 ശതമാനം വരും. ഹിന്ദുക്കളുടെ ഇടയിലെ ഈഴവർ 23 ശതമാനം വരും. മറ്റൊരു പ്രമുഖ സമുദായമായ നായന്മാർ 16 ശതമാനം ആണു. ക്രിസ്ത്യാനികൾ  18 ശതമാനവും ആണു. ബാക്കിയുള്ളവർ 19 ശതമാനവും ആണു. 

     ഇതിൽ ക്രുസ്ത്യാനികളും നായന്മാരും അവർക്കു വിദ്യാഭ്യാസം മുമ്പേ സിദ്ധിച്ചതു കൊണ്ടു വലിയ നിലയിൽ ആയി. ഈഴവർ ഗുരുദേവന്റേയും സഹോദരൻ അയ്യപ്പന്റേയും സീ കേശവന്റേയും ആർ ശങ്കറിന്റേയും അവസാനം രാഘവൻ വക്കീലിന്റേയും ഒക്കെ ശ്രമ ഫലമായി തങ്ങളുടെ കാര്യങ്ങൾ പൊതു ധാരയിൽ പറയാൻ ഉള്ള ശക്തി നേടി. പിന്നോക്കം നിന്നിരുന്ന മുസ്ലീംകൾ വക്കം മൗലവിയുടേയും മുസ്ലിം ലീഗിന്റേയും പാണക്കാടു തങ്ങളുടേയും എം ഈ എസ്സിന്റേയും ഒക്കെ ജാഗ്രത മൂലം പൊതു ധാരയിൽ തങ്ങൾക്കു പറയാൻ ഉള്ള ചങ്കൂറ്റം നേടി. വിവരമുള്ള പാതിരിമാരുടേയും മാണിയുടേയും ശ്രമ ഫലമായി ക്രുസ്ത്യാനികൾ അവരുടെ സ്ഥാനം നില നിർത്തി. മന്നത്തു പദ്മനാഭനിലൂടേയും കിടങ്ങൂരിലേയും പണിക്കരിലൂടേയും നായന്മാർ അവരുടെ കോട്ടയും ഭദ്രമാക്കി. ഒരു വിധം എല്ലാവരും സമരസമായി ജീവിക്കുന്നു ഈ കൊച്ചു കേരളത്തിൽ.

        ഇവിടത്തെ അസംഘടിതരായ ഹരിജന ഗിരിജന വിഭാഗത്തിനു പോലും ബീ ജേ പിയുടെ ആവശ്യമില്ല. ബീ ജേ പിക്കും അവരെ ആവശ്യമില്ല. 

       ഈ യാത്രയിലൂടെ കേരളത്തെ മനസ്സിലാക്കാൻ ബീ ജെ പിക്കു കഴിഞ്ഞാൽ അവർക്കു നന്നു. വെറുതേ ഊർജ്ജം നഷ്ടപ്പെടില്ലല്ലോ.

Subscribe to our newsletter

We will shoot you the recent blogs right in to your inbox.