Malayalam blog,kerala blog

logo img

CONVERSIONS

nbook.in a4auto.com

എല്ലാ മതങ്ങളും ഉണ്ടായതു മനുഷ്യർക്കു വേണ്ടിയാണു. മതം ഇല്ലാതെ ജീവിക്കുന്നവരും മനുഷ്യർ തന്നെ. തങ്ങളുടെ മതമാണു കൂടുതൽ നല്ലതു എന്നും അതു വഴിയാണു മോക്ഷം അല്ലെങ്കിൽ സ്വർഗ്ഗം ലഭ്യമാകുക എന്നു പറയാനും അതു പ്രചരിപ്പിക്കാനും എല്ലാ മതത്തിന്റെ ആൾക്കാർക്കും അവകാശവുമുണ്ടു. മതമേ വേണ്ട ദൈവമേ വേണ്ട എന്നു കരുതുന്നവർക്കു അങ്ങിനെ വിശ്വസിക്കാനും ജീവിക്കാനും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉള്ള അവകാശവും ഉണ്ടു. ഇതിൽ ഒന്നും ആർക്കും തർക്കം ഉണ്ടാകാനും വഴിയില്ല.

       പക്ഷേ പ്രലോഭനങ്ങൾ വഴിയും ഭീഷണി വഴിയും  മതം മാറ്റാനും  മതം മാറിയവരെ തിരിച്ചു കൊണ്ടു വരാനും ഉള്ള അവകാശം ഭരണഘടന ആർക്കും തരുന്നില്ല. അതു നിയമ വിരുദ്ധമായ  നടപടിയാണു.

       കേരളത്തിൽ അടക്കം ഇന്ത്യയിൽ പലയിടത്തും പ്രലോഭനങ്ങൾ വഴി ഒരു പാട് മതം മാറ്റങ്ങൾ നടക്കുന്നുണ്ട് എന്നതു തർക്കമില്ലാത്ത സംഗതിയാണ്. അതു പോലെ തന്നെ സ്വമേധയാ ആയോ അല്ലാതെയോ മതം മാറ്റം നടത്തിയവരെ അവരുടെ ജന്മനാ ഉള്ള മതങ്ങളിലേക്ക് തിരിച്ചു കൊണ്ട് വാരാൻ പ്രലോഭനങ്ങളും ഭീഷണികളും വഴി ശ്രമം നടക്കുന്നു എന്നുള്ളതും ഒരു വലിയ സത്യമാണ്. രണ്ടു പ്രക്രിയകൾ നടത്തുന്നതും മത മൗലിക സംഘടനകൾ ആണു എന്നും ഇന്നു എല്ലാവര്ക്കും അറിയാം . ആരും ഒന്നും അറിഞ്ഞില്ലെന്ന് നടിക്കുകയും സംസാരിക്കുകയും ആണു . അങ്ങനെ  മൗനം  ഭജിക്കുന്നവർ തങ്ങളുടെ മതത്തെ ശരിയായി മനസ്സിലാക്കാത്തതു കൊണ്ടാണ്. 

           ഇവിടെ ആണു സർക്കാരുകളുടെ അതു കേന്ദ്രം ഭരിക്കുന്നവർ ആയാലും സംസ്ഥാനം ഭരിക്കുന്നവർ ആയാലും പ്രസക്തി വരുന്നതു. സമചിത്തതയോടെ കാര്യങ്ങൾ കണ്ടു അവ പരിഹരിക്കാൻ ഉള്ള ശ്രമം ആണു സർക്കാറുകൾ ചെയ്യേണ്ടതു . നിർഭാഗ്യകരം എന്നു പറയട്ടെ കെന്ദ്ര സര്ക്കാരും കേരള സര്ക്കാരും   ഈ വിഷയത്തെ നിഷ്പക്ഷമായി കാണുന്നില്ല . രണ്ടു സർക്കാരുകളും അവരെ നയിക്കുന്ന രാഷ്ടീയ പാര്ട്ടികളുടെ സങ്കുചിത താല്പര്യങ്ങൾ നടപ്പാക്കാനും കൂടുതൽ വോട്ടു നേടാനും ഈ വിഷയത്തെ ഉപയോഗിക്കുന്നു എന്നതാണു ഏറ്റവും ദുഃഖം ഉണ്ടാക്കുന്ന കാര്യം. വല്ലാത്ത ഗതികേടിൽ ആണു ജനം .

Subscribe to our newsletter

We will shoot you the recent blogs right in to your inbox.