Malayalam blog,kerala blog

logo img

KERALA POLITICS 2

nbook.in a4auto.com

         വേങ്ങര നിയമ സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു. യൂ ഡി എഫ്ഫിന്റെ കേ എൻ ഏ കാദർ നല്ല ഭൂരിപക്ഷത്തിനു തന്നെ ജയിച്ചു. എൽ ഡി എഫ്‌ 7000 വൊട്ടു കൂടുതൽ നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു. യൂ ഡി എഫ്ഫും എൽ ഡീ എഫ്ഫും അഭിനന്ദനം അർഹിക്കുന്നു. മൂന്നാം സ്ഥാനത്തു എസ്‌ ഡി പി ഐയും നാലാം സ്ഥാനത്തു ബീ ജേ പിയും വന്നു. ഇതും അപ്രതീക്ഷിതമല്ല.

     ഈ തിരഞ്ഞെടുപ്പു ഫലം ആകെ നോക്കുമ്പോൾ പ്രതീക്ഷിച്ചതു തന്നെ. വരാനിരിക്കുന്ന നാളുകളിൽ മത്സരം എൽ ഡീ എഫ്ഫും ബീ ജേ പ്പിയും തമ്മിൽ ആണു വരാൻ പോകുന്നതെന്നും, യൂ ഡി എഫ്‌ ചിത്രത്തിൽ നിന്നും മാരിവില്ലിനെപ്പോലെ മാഞ്ഞു പോകുകയാണെന്നും പ്രചരിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ പാർട്ടികൾക്കും ആ പ്രചരണത്തിനു ആക്കം കൂട്ടാൻ തങ്ങൾക്കു ആകുന്നതൊക്കെ ചെയ്തു കൊടുത്ത മാധ്യമങ്ങൾക്കും ഇനി കാര്യങ്ങൾ സത്യസന്ധമായി പറയാം. അവർക്കു പറ്റുമെങ്കിൽ.

       കേരളം മറ്റൊരു കൂടുതൽ നല്ല ഏർപ്പാടു വരുന്നതു വരേ യൂ ഡി എഫ്ഫോ എൽ ഡി എഫ്ഫോ ഭരിക്കും. അതിലിടക്കു ആരും കോലിട്ടിളക്കാൻ വരണ്ട. അതു ബീ ജേ പി ആയാലും എസ്‌ ഡി പീ ഐ ആയാലും. കോലിട്ടിളക്കാൻ നോക്കുന്നവർക്കു ഒരു കയർ കൂടെ കൊടുത്തു എല്ലാം തങ്ങൾക്കു സ്വായത്തമാക്കാം എന്നും ആരും കരുതേണ്ട. ഇതു കേരളമാണു മോനേ ദിനേശാ.

Subscribe to our newsletter

We will shoot you the recent blogs right in to your inbox.