Malayalam blog,kerala blog

logo img

ചിതറിയ ചിന്തകൾ

nbook.in a4auto.com


മത പരിവർത്തനം ഇന്നു ചൂടേറിയ ഒരു വിഷയമാണു. അതിനോടൊപ്പം ലൗ ജിഹാദ്‌ ഘർ വാപ്പസി എന്നീ അശ്ലീല പദങ്ങൾ കൂടി വരുമ്പോൾ പ്രശ്നം കൂടുതൽ ഗൗരവതരവും ഭരണഘടനാ വിരുദ്ധവും മലീമസവും ആകുകയാണു. 
ഈ സാഹചര്യങ്ങളിൽ ഇന്നു കേരള ഹൈക്കോടതിയുടെ ഉത്തരവു തലക്കു വെളിവുള്ള എല്ലാവരും സ്വാഗതം ചെയ്യുമെന്നു തോന്നുന്നു. നിർബന്ധ മത പരിവർത്തനവും ആദ്യ മതത്തിലേക്കു ആളുകളെ നിർബന്ധമായി തിരിച്ചു കൊണ്ടു വരുന്നതുമായ കേന്ദ്രങ്ങൾ എല്ലാം അടച്ചു പൂട്ടണം എന്നാണു ബഹുമാനപ്പെട്ട കോടതി ഇന്നു പറഞ്ഞതു എന്നു മനസ്സിലാക്കുന്നു. വിധി പൂർണ്ണമായും വായിച്ചിട്ടില്ല. എങ്കിലും കോടതിയുടെ നിരീക്ഷണങ്ങൾ വളരേ ശ്രദ്ധേയമാണു. പ്രേമ വിവാങ്ങളും ലൗ ജിഹാദും ഘർ വാപസിയും ഒക്കെ വേറെ വേറെ കാര്യങ്ങൾ ആണു എന്നും കോടതി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ടു. പ്രണയം എന്താണെന്നു മനസ്സിലാക്കണം എന്നു പറയുന്ന കോടതി ഒരു ദാർശ്ശനിക തലത്തിലേക്കു ഉയർന്നതും വളരേ നന്നായി. മിശ്ര വിവാഹങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടണം എന്നു ഒരു സുപ്രീം കോടതി വിധി ഉദ്ധരിച്ചു ഓർമ്മപ്പെടുത്തുക കൂടി ചെയ്തു ന്യായാധിപർ. കോടതിയോടുള്ള ബഹുമാനം കൂടുകയാണു. അതു തന്നെയാണു ശരിയും.
പ്രണയം അടക്കം പല പ്രലോഭനങ്ങളും നടത്തി ആൾക്കാരെ മതം മാറ്റാൻ ഉള്ള ഹീനമായ ശ്രമങ്ങൾ എല്ലാ മതങ്ങളുടേയും സംരക്ഷകർ എന്നു നടിക്കുന്ന എന്നാൽ അവരുടെ മതം പറയുന്നതു എന്താണെന്നു മനസ്സിലാക്കാത്ത കുറേ സംഘടനകൾ നടത്തുന്നുണ്ടു എന്നതു നഗ്നമായ സത്യമാണു. മതം മാറിയവരെ തിരിച്ചു കൊണ്ടു വരുവാനും ചില സംഘടനകൾ പ്രലോഭനങ്ങൾ നടത്തിയും ഭീഷണി ഉപയോഗിച്ചും ശ്രമിക്കുന്നുണ്ടു എന്നതിലും തർക്കമില്ല. ഒരു ഉളുപ്പുമില്ലാതെയാണു ഈ സംഘടനകൾ ജന മദ്ധ്യത്തിൽ പ്രവർത്തിക്കുന്നതു. ഇവർക്കു കടിഞ്ഞാൺ ഇട്ടാൽ തന്നെ ജനത്തിനു കുറേ കൂടി സ്വസ്ഥമായി ജീവിക്കാം. 
ഇപ്പോൾ പന്തു ഭരിക്കുന്നവരുടെ കോർട്ടിൽ ആണു. ഭരിക്കുന്നവർ എന്നു പറയുമ്പോൾ ഒരർത്ഥത്തിൽ പ്രതി പക്ഷങ്ങളും പെടും. കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടു എല്ലാവരും ഒരുമിച്ചു നിന്നു നമ്മുടെ നാടിനെ രക്ഷിക്കാൻ ഉള്ള പരിപാടികൾക്കു രൂപം കൊടുക്കണം. അവിടെ വോട്ടു ഒരു ഘടകം ആകരുതു. രാഷ്ട്രീയ പാർ

By Adv Saidalikutty

Subscribe to our newsletter

We will shoot you the recent blogs right in to your inbox.