Malayalam blog,kerala blog

logo img

ചിതറിയ ചിന്തകൾ

nbook.in a4auto.com


ലോകത്തിൽ ഇന്നുള്ളതിൽ വെച്ചു ഏറ്റവും അഴിമതി നടത്തുന്നതു ഇന്ത്യയിലെ മാധ്യമങ്ങൾ ആണു എന്ന വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. വളരുന്ന ഇന്ത്യയുടെ ഒരു ചിത്രമായി വേണമെങ്കിൽ ഇതിനെ കണക്കാക്കാം. വെറും ഒരു പിഗ്മി ആയ മോഡിയെ അധികാരത്തിൽ എത്തിച്ചതിലും ഇതു വരേയും പിടിച്ചു നിർത്തിയതിലും മാധ്യമങ്ങളുടെ പങ്കു ചെറുതല്ലല്ലോ.
കേരളത്തിലേക്കു വരുമ്പോഴും കാര്യങ്ങൾ മാറുന്നില്ല. മാധ്യമങ്ങളുടെ മാനസ പുത്രൻ ആയിരുന്ന ഒരു അഭിഭാഷകൻ ഒരു കൊലക്കേസിലെ ഏഴാം പ്രതിയാണു പോലും. അഭിഭാഷകർക്കു ഇതു മൂലം ഉണ്ടായ മാനഹാനി നമുക്കു പിന്നെ ചർച്ചക്കു എടുക്കാം. ഈ വാർത്തക്കു അതർഹിക്കുന്ന പ്രാധാന്യം എന്തു കൊണ്ടു കൊടുക്കുന്നില്ല എന്നതു ചിന്തിക്കേണ്ട വളരേ പ്രധാനപ്പെട്ട വിഷയമാണു. ഒരു സ്ക്രോളിംഗ്‌ ന്യൂസിനു അപ്പുറം വാർത്ത ചാനലുകൾ ഈ വിഷയം ചർച്ചക്കെടുത്തില്ല. ഒരു വക്കീൽ ഒരു കൊലപാതകത്തിന്റെ കണ്ണി ആകുന്നതു ഒരു പക്ഷേ മറ്റു പല വാർത്തകളേക്കാളും പ്രധാനമാണു. ആശങ്ക ഉണർത്തുന്നതുമാണു. എന്നിട്ടും വളരേ നിസ്സാരമായ കാര്യങ്ങൾ പോലും ഒരു മണിക്കൂർ നിലയ വിദ്വാന്മാരെ വെച്ചു ചർച്ച ചെയ്യുന്നവർക്കു ഇതു ചർച്ചക്കെടുക്കേണ്ട വിഷയമായി തോന്നിയില്ല എന്നതു ആശ്ചര്യം ഉളവാക്കുന്നു. ഒരു സ്വർണ്ണക്കടമ ഉടമ നടത്തിയ നിയമ വിരുദ്ധ നടപടികളും നമ്മുടെ മാധ്യമങ്ങൾ കുറച്ചു മുമ്പു കാണാതെ പോയി. 
ഇതിനൊക്കെയാണു അഴിമതി എന്നു പറയുന്നതു. ഇനിയെങ്കിലും നേരിനൊപ്പം സത്യത്തിന്റെ പുറകെ എല്ലാം തുറന്നു പറഞ്ഞു എന്നൊക്കെ ഉള്ള പരസ്യ വാചകങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കുന്നതു നന്നായിരിക്കും. അതിനു പകരം പണത്തിനൊപ്പം, ഞങ്ങളുടെ ആൾക്കാരുടെ കൂടെ, വാർത്തകൾ എങ്ങിനേയും മാറ്റാം എന്നൊക്കെ ഉള്ള അല്ലെങ്കിൽ അതിലും ഭംഗി ഉള്ള പരസ്യ വാചകങ്ങൾ ഉപയോഗിച്ചാൽ മാധ്യമങ്ങളുടെ വിശ്വാസ്യത ഒരു പാടു കൂടും.

By Adv Sadalikutty

Subscribe to our newsletter

We will shoot you the recent blogs right in to your inbox.