Malayalam blog,kerala blog

logo img

രാജസ്ഥാനിലെ തമാശകൾ

nbook.in a4auto.com


രാജസ്ഥാനിലെ മുഖ്യ മന്ത്രി അടക്കം മറ്റു പല മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അഴിമതി ആരോപണങ്ങളിൽ കിടന്നു നട്ടം തിരിയുകയാണു. നീതിയുക്തമായ ഒരു അന്വേഷണം വന്നാൽ പലരും കുടുങ്ങും. 
ഇതെങ്ങിനെ നേരിടാം എന്നു സമഗ്രമായി ആലോചിച്ചപ്പോൾ ആണു ഒരു ഓർഡിനൻസു ഇറക്കാം എന്നു തോന്നിയതു. അതങ്ങു ഇറക്കി. വളരേ ലളിതമാണു പ്രശ്നം.
പൊതു പ്രവർത്തകർ ന്യായാധിപർ ഉദ്യോഗസ്ഥർ എന്നിവർക്കു എതിരെ ആരോപണം ഉന്നയിച്ചു ആരെങ്കിലും പരാതി ബോധിപ്പിച്ചാൽ അതിൽ സർക്കാറിന്റെ അനുമതി ഇല്ലാതെ അന്വേഷണം ഉത്തരവിടാൻ മജിസ്റ്റ്രേറ്റുമാർക്കു അധികാരം ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല അങ്ങിനെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ ഉൾപ്പെടുന്ന ആൾക്കാരെ പറ്റി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങളും വിവരം അറിയും. അവർക്കെതിരേ നടപടിയുണ്ടാകും.
ചുരുക്കത്തിൽ കള്ളനെതിരെ അന്വേഷണം നടത്താൻ കള്ളന്റെ അനുമതി വേണം. ന്യായാധിപരെ ഒരു കൈ സഹായത്തിനു കൂട്ടിയതാണു എന്നു വ്യക്തം.
അഴിമതി മുക്ത ഭാരതം വരുന്ന വഴികൾ എത്ര സുതാര്യം സുഗമം. അഴിമതിയെക്കുറിച്ചു സംസാരിക്കുന്നതു കൊണ്ടല്ലേ അഴിമതി എന്ന കാര്യം തന്നെ നാം അറിയുന്നതു? 
രാജസ്ഥാനിൽ ജനിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്ന ഒരു പാടു പേരുണ്ടാകും. കള്ളക്കേസ്സുകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ കൊണ്ടു പൊറുതി മുട്ടിയ പലരും ഇന്ത്യ എന്തു കൊണ്ടു രാജസ്ഥാൻ പോലെ ആകുന്നില്ല എന്നു പരിതപ്പിക്കുന്നും ഉണ്ടാകും. എല്ലാത്തിനും രണ്ടു വശമുണ്ടല്ലോ.

BY Saidali Kutty

Subscribe to our newsletter

We will shoot you the recent blogs right in to your inbox.