Malayalam blog,kerala blog

logo img

ഞാൻ ഒരു *ഇൻഡ്യാക്കാരൻ* ..

nbook.in a4auto.com


ഇവിടെ തന്റെ മാതൃരാജ്യത്തു ജീവിക്കാൻ ഭയപ്പെടുന്നു ......
ബാങ്കിൽ പണം നിക്ഷേപിക്കാൻ നിവൃത്തിയില്ല .
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഭയം .
അത്യാവശ്യം സ്വർണ്ണം വാങ്ങുവാൻ ഭയപ്പെടുന്നു. 
കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു തുണ്ടു സ്ഥലം വിൽക്കുവാൻ സാധിക്കുന്നില്ല.
ഇനിയും എന്തു സംഭവിക്കും എന്നുള്ള ഭയം ജനങ്ങളെ പരിഭ്രാന്തരാക്കുന്നു . 
മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള വർഗീയ വിഭാഗീയത എല്ലാവരേയും ഭയവിഹ്വലരാക്കുന്നു.
GST എന്ന വാക്ക് ഭയപ്പെടുത്തുക മാത്രമല്ല ജീവിത സമൃദ്ധിയെ തന്നെ തകർത്തു തരിപ്പണമാക്കി.
അവസാനം ഇതാ .. വിദേശത്ത് ജോലി ചെയ്യുന്നവരുടെ മേലും വാളോങ്ങി നിൽക്കുന്നു . 
ഞങ്ങൾ എന്തു ചെയ്യണം ? എങ്ങോട്ടു പോകണം ?
എന്തു കുറ്റമാണ് ഞങ്ങൾ ചെയ്തത് ?
ഇൻഡ്യ എന്റെ രാജ്യമാണ് എന്ന് ചെറിയ വയസ് മുതൽ പഠിക്കുകയും അതു നെഞ്ചിലേറ്റുകയും ചെയ്ത ഞങ്ങൾ ഇപ്പോൾ ഭയപ്പെടുന്നു ഞങ്ങളുടെ തലമുറയെ ഓർത്ത് ....
എല്ലാവരും എന്റെ സഹോദരി സഹോദരന്മാരാണെന്നു പഠിച്ച ഞങ്ങളെ വർഗീയ വിഷം കുത്തിവെച്ചു തകർക്കാൻ തുനിയുന്നവരെ ഞങ്ങൾ ഭയപ്പെടുന്നു.
സ്വന്തം രാജ്യത്ത് ഭയമില്ലാതെ ജീവിച്ചിരുന്ന ഞങ്ങളെ വിവിധ സാമ്പത്തീക വർഗീയതട്ടിലാക്കിയവർ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
70 ശതമാനത്തിലേറെ സാധാരണ ജീവിതം നയിക്കുന്ന ഇവിടുത്തെ ജനങ്ങളെ വർഗീയ വിഷം കുത്തി വച്ച് വോട്ടാക്കി മാറ്റിയപ്പോൾ സാമ്പത്തീക അച്ചടക്കം എന്ന വാൾ വീശി GST എന്ന ഭാരം സാധാരണക്കാരന്റെ തലയിൽ കയറ്റി വച്ച് കൊടുംഭീകരർ പോലും ശത്രുവിനോടു് ചെയ്യാൻ മടിക്കുന്ന നിയമ നിർമാണങ്ങൾ സ്വന്തം രാജ്യത്തെ ജനങ്ങളോടു ചെയ്തൂ ജനങ്ങളിൽ ഭയവും വിദ്യേഷവും ഉണ്ടാക്കുന്നതിന്റെ ചേതോവികാരമെന്തു് ...
ഞങ്ങളെ തകർക്കരുത് , ഞങ്ങൾ ഈ രാജ്യത്തു സ്വസ്ഥതയോടെ ഒന്നു ജീവിച്ചു മരിക്കട്ടെ .. ഇതൊരു അപേക്ഷയാണ് ...
 

Subscribe to our newsletter

We will shoot you the recent blogs right in to your inbox.