Malayalam blog,kerala blog

logo img

സാർത്ഥകമായ അഭിമുഖം

nbook.in a4auto.com


പത്ര പ്രവർത്തകനും വാജ്‌പേയീ സർക്കാറിൽ മന്ത്രിയും ആയിരുന്ന മുൻപു ബീ ജേ പിയിൽ ഉണ്ടായിരുന്ന അരുൺ ഷൂരിയുമായി മാത്രുഭൂമി ചാനലിൽ ഉണ്ണി നടത്തിയ അഭിമുഖം കണ്ടു, കേട്ടു. അദ്ദേഹത്തിന്റെ ഒരു ആരാധകൻ അല്ല ഞാൻ. അതു വേറെ കാര്യം.
അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പലതും ചിന്തിക്കേണ്ടവ തന്നെ. ഇന്ത്യയിലെ ഇന്നത്തെ മാധ്യമങ്ങൾ വായിൽ ഒരു എല്ലിൻ കഷണമുള്ള ശുനകനെപ്പോലെ ആണു എന്നു അദ്ദേഹം പറയുമ്പോൾ തല കുലുക്കാതിരിക്കുന്നതു എങ്ങിനെ? മാധ്യമ പ്രവർത്തനം വെറും ഒരു കച്ചവടം ആയി മാറി എന്നാണു അദ്ദേഹം പറയുന്നതു. സമൂഹ്യ പ്രതി ബദ്ധത എന്നൊന്നു ഇന്നത്തെ മാധ്യമ പ്രവർത്തകർക്കില്ല എന്നു അദ്ദേഹം പറയുമ്പോൾ അതു എതിർക്കാൻ പറ്റും എന്നു തോന്നുന്നില്ല. 
കേന്ദ്ര ഭരണ കൂടത്തിനു എതിരെ ശബ്ദം ഉയർത്തുന്ന മാധ്യമങ്ങൾക്കു പരസ്യം നൽകരുതു എന്നു സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളോടു പറയുന്നു. കോർപ്പറേറ്റുകളോടും പറയുന്നു. ശുനകന്മാരുടെ വായിൽ ഇരിക്കുന്ന എല്ലിൻ കഷ്ണം ഈ വരുമാനങ്ങളും അതു വഴി മാധ്യമ പ്രവർത്തകർക്കു ലഭിക്കുന്ന ആകർഷകങ്ങൾ ആയ വരുമാനങ്ങൾ ആണു എന്നും ഷൂരി പരയുന്നു.
അദ്ദേഹം പറയുന്നതിന്റെ ചുരുക്കം ഇതാണു. ഈ മാധ്യമങ്ങളിൽ നിന്നും സത്യം എന്താണു എന്നു അറിയും എന്നു കരുതുന്നതു ഭോഷ്ക്കാണു. 
പക്ഷേ പ്രത്യാശയും ഉണ്ടു അദ്ദേഹത്തിന്റെ വാക്കുകളിൽ. ജനം പൊതു ധാരാ മാധ്യമങ്ങളെ പൂർണ്ണമായും അവഗണിക്കും. കാര്യങ്ങൾ തിരിച്ചറിയും. അതാണു ശരി എന്നു തോന്നുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റു വഴികളിലൂടേയും ജനം കാര്യം മനസ്സിലാക്കും. ഒട്ടു മിക്ക മാധ്യമങ്ങളും പൂട്ടേണ്ടിയും വരും.

BY Saidali Kutty

Subscribe to our newsletter

We will shoot you the recent blogs right in to your inbox.